പൂച്ചകള്‍ക്ക് ചില അമാനുഷിക ശക്തികളുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിനെപ്പറ്റി കൂടുതല്‍ ഒന്നും അറിയില്ല. പൂച്ച മൂലം ഉണ്ടായ കുറെ പ്രശ്നങ്ങളാണ് എന്റെ പ്രശ്നം. എന്റെ ആയ കാലത്ത് ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയായിരുന്നു. സഭ എന്ത് പറഞ്ഞാലും ഞാന്‍ കണ്ണും പൂട്ടി അതനുശരിച്ചു പോന്നു. ഒപ്പം ജോലി ചെയ്തിരുന്ന ഒരു നായരെയും ഞാന്‍ മതം മാറ്റത്തിന്റെ അരികില്‍ വരെ കൊണ്ടുവന്നതുമാണ്. പോട്ടയിലും കൊട്ടാരക്കരയിലുമൊക്കെ നടക്കുന്ന അത്ഭുതങ്ങള്‍ അറിഞ്ഞദ്ദേഹവും ഞെട്ടിയിരിക്കുകയായിരുന്നു. എല്ലാം തകിടം മറിച്ചത്, ഒരു പൂച്ച. ഈ പൂച്ച വല്യ കള്‍ച്ചര്‍ ഉള്ള ഒരെണ്ണം ആയിരുന്നില്ല, വെറും കാടന്‍. ജനിച്ചത് കാട്ടില്‍, വളര്‍ന്നതും അവിടെ; സന്ദര്‍ഭവശാല്‍ ഒരാശ്രമത്തിലെ സന്യാസിയുടെ ഓമനയായി മാറി, അത്രേയുള്ളൂ. സന്യാസി മരിച്ചപ്പോള്‍ പൂച്ച വനത്തിലേക്ക് മടങ്ങുകയും ചെയ്തു. ഈ പൂച്ചക്ക് ആ ആശ്രമത്തില്‍ സര്‍വ്വത്ര സ്വാതന്ത്ര്യം ഉണ്ടായിരുന്നു. സന്യാസി പൂജ ചെയ്യുന്ന സമയങ്ങളില്‍ ഈ പൂച്ച അവിടെല്ലാം ഓടി നടക്കുകയും അതുമിതുമൊക്കെ തട്ടി മറിക്കുകയും ചെയ്യുമായിരുന്നു. അത്രയ്ക്ക് വിവരമില്ലാത്ത ഒരു പൂച്ചയായിരുന്നത്. പക്ഷേ, സന്യാസിക്കു പൂച്ചയെ വല്യ ഇഷ്ടമായിര
Comments